രവി പൂജാരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് തീരും; നിര്‍ണായക വിവരങ്ങൾ ലഭിച്ചെന്ന് ക്രൈം ബ്രാഞ്ച്

By News Desk, Malabar News
Ravi-Pujari
Ajwa Travels

കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് തീരും. കഴിഞ്ഞ ദിവസങ്ങളില്‍ പൂജാരിയെ ചോദ്യം ചെയ്‌തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ പറയുന്നത്.

പൂജാരി കുറ്റം സമ്മതിക്കുകയും പൂജാരിയുടെ ശബ്‌ദം ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ തിരിച്ചറിയുകയും ചെയ്‌തിട്ടുണ്ട്. പൂജാരിയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ സ്‌ഥിരീകരിക്കുകയാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം. പൂജാരി വെളിപ്പെടുത്തിയ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കേസുമായുള്ള ബന്ധം സ്‌ഥിരീകരിക്കുന്നതിനായി ഉള്ള ശാസ്‌ത്രീയ തെളിവെടുപ്പ് അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.

കസ്‌റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ സിജെഎം കോടതിയില്‍ രവി പൂജാരിയെ ഹാജരാക്കും. രവി പൂജാരി പേര് വെളിപ്പെടുത്തിയ ചില ഗുണ്ടകളെ വരും ദിവസങ്ങളില്‍ കസ്‌റ്റഡിയില്‍ എടുത്തേക്കും.

Read Also: വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടിയുടെ ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE