കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1197 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരിൽ 1183 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. അതേസമയം 13 പേരുടെ ഉറവിടം വ്യക്തമല്ല.
9507 പേരെയാണ് ജില്ലയിൽ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. 12.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ചികിൽസയിൽ ഉണ്ടായിരുന്ന 913 പേര് കൂടി രോഗമുക്തി നേടി. നിലവിൽ 30667 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 13,550 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,23,225 ആണ്. 10,283 പേർ രോഗമുക്തി നേടിയപ്പോൾ 104 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് (1708). ഏറ്റവും കുറവ് കേസുകൾ വയനാട് ജില്ലയിലാണ്(268).
Malabar News: പരിയാരം മെഡിക്കല്‍ കോളേജിലെ ലാപ്ടോപ് മോഷണം; പ്രതി പിടിയില്‍