ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിക്ക് സസ്‌പെൻഷൻ

By Team Member, Malabar News
KP Shiju suspended From Work In the Murder Of his Daughter
Ajwa Travels

കണ്ണൂർ: ജില്ലയിലെ പാനൂരിൽ മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി ഷിജുവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ജില്ലാ ജഡ്‌ജി ജോബിൻ സെബാസ്‌റ്റിനാണ് തലശ്ശേരി കോടതിയിലെ ജീവനക്കാരനായ കെപി ഷിജുവിനെ സസ്‌പെൻഡ് ചെയ്‌ത്‌ ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ അറസ്‌റ്റിലായ ഷിജു ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.

കഴിഞ്ഞ ആഴ്‌ചയാണ് ഷിജു തന്റെ ഭാര്യ സോനയെയും മകൾ അൻവിതയെയും പാത്തിപ്പാലത്ത് പുഴയിലേക്ക് തള്ളിയിട്ടത്. തുടർന്ന് സോനയെ നാട്ടുകാർ ചേർന്ന് രക്ഷിക്കുകയായിരുന്നു. എന്നാൽ മകളെ പുഴയിൽ നിന്നും കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവ ശേഷം സ്‌ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരില്‍ നിന്നാണ് പിടിയിലായത്.

Read also: ‘എസ്‌വി പ്രദീപിന്റെ മരണത്തിൽ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണം’; സത്യവാങ്മൂലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE