കെപിഎഫ് മെയ് ദിനത്തോട് അനുബന്ധിച്ച് ഇഫ്‌താർ കിറ്റ് വിതരണം ചെയ്‌തു

By Staff Reporter, Malabar News
kpf-bahrain
Ajwa Travels

മനാമ: നഗര ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ഒന്നിന് ശനിയാഴ്‌ച തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്‌താർ കിറ്റ് വിതരണം നടത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം.

കെപിഎഫ് ചാരിറ്റി വിഭാഗം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് റമദാനിലെ എല്ലാ ആഴ്‌ചകളിലും ഒരു ദിവസം വീതം പാചകം ചെയ്‌ത ഭക്ഷണം വിതരണം ചെയ്യുന്നത്.

ജിദ്ദഫ്‌സിലെ 150ൽ പരം ക്ളീനിംഗ് തൊഴിലാളികൾക്ക് ഈ വർഷത്തെ അന്താരാഷ്‌ട്ര തൊഴിലാളി ദിനത്തിൽ കെപിഎഫിന്റെ മുഖമുദ്രയായ ചാരിറ്റി വിംഗാണ് ഈ കാരുണ്യ പ്രവർത്തനം നടത്തിയതെന്ന് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ആക്‌ടിംഗ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി,ചാരിറ്റി കൺവീനർ ശശി അക്കരാൽ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ അറിയിച്ചു.

ഹരീഷ്, ജിതേഷ് ടോപ് മോസ്‌റ്റ്, രജീഷ്, പ്രജിത്ത് എന്നിവർ ഭക്ഷണ വിതരണം നിയന്ത്രിച്ചു. അർഹരായ ലേബർ ക്യാമ്പുകളിലുള്ളവർ ഇത്തരം ഭക്ഷണ കിറ്റുകൾ ലഭിക്കാൻ കെപിഎഫ് ചാരിറ്റി വിംഗുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രവർത്തകർ അറിയിച്ചു.

Read Also: ഏതാനും ആഴ്‌ചകൾ അടച്ചിട്ടാൽ ഇന്ത്യ സാധാരണ നിലയിലാകും; ആന്റണി ഫൗചി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE