കെഎസ്ആര്‍ടിസി അഴിമതി ആരോപണം; കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി

By Syndicated , Malabar News
ksrtc
Representational image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അഴിമതി ആരോപണം നേരിടുന്ന കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായാണ് മാറ്റം.

2012-2015 കാലയളവിലെ 100 കോടി കാണാനില്ലെന്നും കൃത്യവിലോപത്തിന് എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍മാരായ ശ്രീകുമാര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കും എന്നുമാണ് കെഎസ്ആര്‍ടിസി എംഡി പറഞ്ഞിരുന്നത്.

അതേസമയം, ബിജു പ്രഭാകറിന്റെ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തൊഴിലാളി സംഘടന ഐഎന്‍ടിയുസിയുടെ ഭാഗമായ ടിഡിഎഫിന്റെ നേതൃത്വത്തില്‍  ജീവനക്കാര്‍ തിരുവനന്തപുരം കെഎസ്ആര്‍ടിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ജീവനക്കാര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ജീവനക്കാര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിക്കണം എന്നാണ് ആവശ്യം.

Read also: പ്രസ്‌താവന അനുചിതം; കെഎസ്ആർടിസി എംഡിക്കെതിരെ എളമരം കരീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE