പ്രസ്‌താവന അനുചിതം; കെഎസ്ആർടിസി എംഡിക്കെതിരെ എളമരം കരീം

By Desk Reporter, Malabar News
Elamaram-Kareem-MP
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ക്രമക്കേട് നടത്തുന്നു എന്ന എംഡി ബിജു പ്രഭാകറിന്റെ പ്രസ്‌താവനക്ക് എതിരെ വിമർശനവുമായി എളമരം കരീം എംപി. എംഡിയുടേത് അനുചിതമായ പ്രസ്‌താവനയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊന്നും വാർത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത് എന്ന് എളമരം കരീം പറഞ്ഞു. തൊഴിലാളികളുടെ സഹകരണത്തോടെ, അവരെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോകണം. തൊഴിൽ പരിഷ്‌കരണം ചർച്ച ചെയ്‌ത്‌ വേണം നടപ്പാക്കാൻ.

ഉത്തരവാദിത്തങ്ങൾ മുഴുവൻ തൊഴിലാളികളുടെ തലയിൽ കെട്ടി വെക്കരുത്. ജീവനക്കാരുടെ പേരിൽ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നോട്ടീസ് നൽകി നിയമ പ്രകാരം നടപടി എടുക്കുകയാണ് വേണ്ടത്. എംഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

ആത്‌മാർഥമായി ജോലി ചെയ്യുന്നവരാണ് തൊഴിലാളികൾ. എന്തെങ്കിലും വീഴ്‌ചകൾ ഉണ്ടാകുന്നുണ്ടെങ്കിൽ അവ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് മാനേജുമെന്റാണ്. ആ ഉത്തരവാദിത്തം നിർവഹിക്കാതെ തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അത് ഒരു തരം ഒഴിഞ്ഞു മാറലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജു പ്രഭാകറിന്റെ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് ജീവനക്കാര്‍ തിരുവനന്തപുരം കെഎസ്ആര്‍ടിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തമ്പാനൂരില്‍ നിന്ന് ബിജു പ്രഭാകറിന്റെ കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയുടെ ഭാഗമായ ടിഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ജീവനക്കാര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Also Read:  വാഗമൺ നിശാപാർട്ടി; ലഹരി എത്തിച്ചത് നൈജീരിയൻ സ്വദേശികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE