മലപ്പുറത്ത് 8 സീറ്റ് നേടും, തവനൂരിൽ ഒരു മാറ്റവുമുണ്ടാകില്ല; കെടി ജലീൽ

By Trainee Reporter, Malabar News
Ajwa Travels

കോട്ടക്കൽ: മലപ്പുറത്ത് ഇത്തവണ എൽഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രി കെടി ജലീൽ. കഴിഞ്ഞ തവണ 4 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരും. നിലപാടുകളിലെ വ്യക്‌തത, വികസന പ്രവർത്തനങ്ങളിലെ തുടർച്ച ഇതുകൊണ്ടെല്ലാമാണ് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങൾ പറയുന്നത്. കഴിഞ്ഞ 5 വർഷം ദുരിതങ്ങളും ദുരന്തങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി സ്വപ്‍നസമാനമായ നേട്ടങ്ങളിലേക്ക് കേരളത്തെ കൈപിടിച്ച് ഉയർത്തി എന്നുള്ളത് ജനങ്ങൾക്ക് അറിവുള്ളതാണ്, കെടി ജലീൽ പറഞ്ഞു.

തവനൂരിൽ കഴിഞ്ഞ രണ്ടുതവണയും വ്യക്‌തമായ ഭൂരിപക്ഷത്തോടെയാണ് ജയിച്ചതെന്നും ഇത്തവണയും അതിന് യാതൊരുവിധ മാറ്റവുമുണ്ടാകില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

Read also: ധർമജനെ ബൂത്തിന് മുന്നിൽ തടഞ്ഞു; കയ്യേറ്റം ചെയ്യാൻ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE