ലക്ഷദ്വീപ് ഭരണ പരിഷ്‌കാരം; വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Staff Reporter, Malabar News
lakshadweep-high-court
Ajwa Travels

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെയുള്ള പൊതുതാല്‍പര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എംപി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങള്‍, സര്‍ക്കാര്‍ ഡയറിഫാമുകള്‍ പൂട്ടാനുള്ള തീരുമാനം, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി തുടങ്ങിയവ ചോദ്യം ചെയ്‌തു കൊണ്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

അതിനിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് എത്തിയ അഡ്‌മിനിസട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ രാവിലെ കൊച്ചിയില്‍ നിന്നും ദ്വീപിലേക്ക് തിരിക്കും. ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുല്‍ പട്ടേല്‍ ഹെലിക്കോപ്റ്റര്‍ മാര്‍ഗമാകും കവരത്തിയിലേക്ക് പോവുക.

ഒരാഴ്‌ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണ പരിഷ്‌കാരങ്ങളുടെ പുരോഗതികള്‍ വിലയിരുത്തപ്പെടും. പ്രതിഷേധ സാധ്യതകള്‍ നില നില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രഫുല്‍ പട്ടേലിന് അനുവദിച്ചിരിക്കുന്നത്.

Read Also: ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി; എംബിബിഎസ്‌ വിദ്യാർഥികൾ ആശങ്കയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE