ടൊവിനോയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രവുമായി ലാല്‍ ജൂനിയര്‍

By News Bureau, Malabar News
tovino-new movie
Ajwa Travels

ടൊവിനോ തോമസിനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം ഒരുക്കാൻ ലാല്‍ ജൂനിയര്‍. ‘ഡ്രൈവിങ് ലൈസന്‍സി’ന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ വമ്പന്‍ പ്രൊജക്‌ടിൽ സൗബിനും പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സുവിന്‍ സോമനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആല്‍ബി ഛായാഗ്രഹണവും യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ മെഗാ പ്രൊജക്‌ടുകള്‍ക്ക് ശേഷം എത്തുന്ന ടൊവിനോയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

അതേസമയം ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത ‘മിന്നല്‍ മുരളി’യാണ് ടൊവിനോയുടേതായി റീലിസിനൊരുങ്ങുന്ന ചിത്രം.

Most Read: മുടികൊഴിച്ചിൽ മാറ്റാം ഇനി ഈസിയായി; വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകളിതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE