വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷ്

By Staff Reporter, Malabar News
Lathika-Subhash
Ajwa Travels

തിരുവനന്തപുരം: വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവിൽ എൻസിപി സംസ്‌ഥാന വൈസ് പ്രസിഡണ്ടാണ് ലതിക സുഭാഷ്. വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി തിങ്കളാഴ്‌ച ചുമതലയേൽക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു. കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൽഡിഎഫിൽ എത്തിയത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്.

മഹിളാ കോൺഗ്രസ് സംസ്‌ഥാന അദ്ധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന വിവാദങ്ങളെ തുടർന്ന് പാർട്ടി വിടുകയായിരുന്നു. കോൺഗ്രസ് വിട്ടതിന് പിന്നാലെ ഏറ്റുമാനൂരിൽ സ്വതന്ത്രയായി മൽസരിക്കുകയും തിരഞ്ഞെടുപ്പിന് ശേഷം എൻസിപിയിൽ ചേരുകയുമായിരുന്നു. നേരത്തെ കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പിടി ചാക്കോയുടെ ഇടപെടലിന്റെ ഫലമായാണ് അവർ എൻസിപിയിൽ എത്തിയത്.

Read Also: കെ-റെയിൽ; എതിർപ്പ് മാറി പദ്ധതി നടപ്പിലാവുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE