മുഖ്യമന്ത്രിക്കായി പ്രതിരോധം തീർത്ത് എൽഡിഎഫ്; കസ്‌റ്റംസ്‌ ഓഫീസ് മാർച്ച് ഇന്ന്

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും എതിരായ സാഹചര്യത്തിൽ പ്രതിരോധം തീർക്കാൻ ഒരുങ്ങി എൽഡിഎഫ്. കസ്‌റ്റംസിന്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ മാര്‍ച്ച് നടത്തും. അതേസമയം ഡോളര്‍ കടത്ത് കേസിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ വെള്ളിയാഴ്‌ച ചോദ്യം ചെയ്യാനാണ് കസ്‌റ്റംസ്‌ തീരുമാനം.

കസ്‌റ്റംസിന്റെ കേരളത്തിലെ മേഖലാ ഓഫീസുകളിലേക്കാണ് ഇന്ന് എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് പ്രതിഷേധം. ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്‌റ്റംസ്‌ സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് എൽഡിഎഫ് സമരത്തിന് ഒരുങ്ങുന്നത്. കസ്‌റ്റംസിന്റെ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് എൽഡിഎഫ് ആക്ഷേപം.

Read Also: സാധ്യതാ പട്ടിക പരിശോധിക്കൽ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE