തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രാജിവയ്‌ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം നടക്കുന്ന യോഗമായതിനാൽ കെപിസിസി അധ്യക്ഷന്റെ നിലപാട് നിർണായകമാണ്.
തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളി ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ നാടകീയമായി രാജി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് മാറണോ എന്ന കാര്യവും യോഗത്തില്‍ ചർച്ച ചെയ്യും. എന്നാൽ. ഹൈക്കമാൻഡ് നേതാക്കൾ ലോക്ക്ഡൗണിന് ശേഷം കേരളത്തിലേക്ക് എത്തുമെന്നാണ് സൂചനകൾ. കൂടുതൽ ചർച്ചകൾ അതിന് ശേഷം നടത്താനാകും സാധ്യത.
Read Also: വാർത്ത വസ്‌തുതാ വിരുദ്ധം; അർണബിന്റെ റിപ്പബ്ളിക് ടിവിക്കെതിരെ സിഐടിയു