ലൈഫ് മിഷൻ; യൂണിടാക് എംഡിയെ പ്രതിചേർത്ത് ഇഡി പുതിയ കേസെടുത്തു

By Staff Reporter, Malabar News
ED-SANTHOSH
Ajwa Travels

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇന്ത്യന്‍ രൂപ വിദേശ കറന്‍സിയിലേക്ക് മാറ്റാന്‍ സന്തോഷ് ഈപ്പന്‍ സ്വപ്‌ന അടക്കമുള്ള പ്രതികളെ സഹായിച്ചുവെന്നും ഇഡി പറയുന്നു. സന്തോഷ് ഈപ്പനെ ഉടന്‍ എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുചേര്‍ത്താണ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഡോളര്‍ മാറ്റുന്നതിനായി സ്വപ്‌നയെ സന്തോഷ് ഈപ്പന്‍ സഹായിച്ചിരുന്നു. നിലവില്‍ കേസില്‍ സന്തോഷ് ഈപ്പനെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ കേസിലുണ്ടെന്നാണ് വിവരം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റുപ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളർ ആക്കിമാറ്റിയത് സന്തോഷ് ഈപ്പൻ ആണെന്നും നേരത്തെ കസ്‌റ്റംസ്‌ കണ്ടെത്തിയിരുന്നു.

Read Also: വിമർശിച്ചതിന് സർക്കാർ തന്നെ വേട്ടയാടുന്നു; കെഎം ഷാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE