കണ്ണൂർ: മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന് കെഎം ഷാജി എംഎൽഎ. തനിക്കെതിരെ ഉയർന്ന പ്ളസ് ടു കോഴ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ഷാജി പറഞ്ഞു. പരിഹാസ്യമായ ആരോപണമായി മാത്രമേ അതിനെ കാണുന്നുള്ളു. താൻ തെറ്റ് ചെയ്‌തിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ അഴീക്കോട് തന്നെ മൽസരിക്കുമെന്ന് കെഎം ഷാജി പറഞ്ഞു. ജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. യുഡിഎഫിന്റെ ഉറച്ച സീറ്റാണ് അഴീക്കോടെന്നും ഷാജി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മൽസരം നടന്ന മണ്ഡലമാണ് കണ്ണൂരിലെ അഴീക്കോട്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം കഴിഞ്ഞ രണ്ട് തവണയും യുഡിഎഫിനൊപ്പം നിന്നിരുന്നു. പ്ളസ് ടു കോഴ ആരോപണം നിലനില്‍ക്കെ കെഎം ഷാജി മൽസര രംഗത്ത് നിന്ന് വിട്ടു നിൽക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ജില്ലയിൽ നിന്നുള്ള ഒരാളെ തന്നെ രംഗത്തിറക്കണം എന്നാണ് ഇവർ മുന്നോട്ട് വച്ച നിർദേശം. ഇതിനിടെ വീണ്ടും മൽസരിക്കാൻ സന്നദ്ധത അറിയിച്ച് ഷാജി മുൻപോട്ട് വന്നത്.
Read Also: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിധി ഇന്ന്