വായ്‌പാ തട്ടിപ്പ്; ആര്യനാട് ബാങ്ക് മാനേജർ അറസ്‌റ്റിൽ

By News Desk, Malabar News
Bank Fraud Kerala
Ajwa Travels

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്ക് മാനേജർ അറസ്‌റ്റിൽ. വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മാനേജർ ബിജു കുമാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.

ആര്യനാട് സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതി അംഗം കൂടിയായ ശശിധരന് വായ്‌പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. മൂന്ന് ലക്ഷം രൂപ വായ്‌പ എടുത്തിട്ടുണ്ടെന്നായിരുന്നു ശശിധരന് ലഭിച്ച നോട്ടീസിൽ വ്യക്‌തമാക്കിയിരുന്നത്. ഇങ്ങനെ 185ൽ അധികം പേരുടെ സ്‌ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ വെച്ച് അവരറിയാതെ ജീവനക്കാർ വായ്‌പയെടുത്തു എന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.

ബാങ്കിന്റെ സായാഹ്‌ന ശാഖയിലെ മാനേജർ, ജൂനിയർ ക്‌ളർക്ക് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് അറസ്‌റ്റ്‌ നടപടികളിലേക്ക് കടന്നത്. നേരത്തെ, ബാങ്ക് മേൽനോട്ടത്തിൽ വീഴ്‌ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി, അസിസ്‌റ്റന്റ് സെക്രട്ടറി, ഇന്റേൺ ഓഡിറ്റർ എന്നിവരുൾപ്പടെ സിപിഎം അനുഭാവികളായ അഞ്ച് പേരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. അന്നത്തെ സെക്രട്ടറിയുടെ വീഴ്‌ചയാണ് ഉദ്യോഗസ്‌ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തൽ.

Also Read: അഴീക്കൽ ബോട്ടപകടം; അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE