‘ലുക്കാ ചുപ്പി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്നു. ‘ലവ് ജിഹാദ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ സുരാജ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ബാഷ് മുഹമ്മദിന്റെ തന്നെയാണ് സിനിമയുടെ കഥയും. സംവിധായകനും ശ്രീകുമാർ അറയ്ക്കലും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.
ഷീജ ബാഷ് നിർമിക്കുന്ന ചിത്രത്തിൽ സുരാജിന് പുറമെ ഗായത്രി അരുൺ, സിദ്ദിഖ്, മീര നന്ദൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രകാശ് വേലായുധൻ ഛായാഗ്രഹണം നിർമിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ മനോജ് ആണ്. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു.
Most Read: കണ്ണുകളും നൽകും ഗുരുതര രോഗസൂചനകൾ; അറിയാം