വിശ്വാസ സംരക്ഷണമാണ് ഇടതുപക്ഷ നിലപാടെന്ന് എംഎ ബേബി

By News Desk, Malabar News
Ajwa Travels

പാലക്കാട്: വ്യക്‌തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം നേതാവ് എംഎ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വീഴ്‌ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ എൻഎസ്‌എസുമായി തർക്കത്തിനില്ല. എൻഎസ്‌എസ്‌ പൊതുവെ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് ഉപേക്ഷിച്ചിട്ട് ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണക്കുമെന്ന് എൻഎസ്‌എസ്‌ ഇതുവരെ പറഞ്ഞിട്ടില്ല. എൻഎസ്‌എസിന്റെ അഭിപ്രായങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാകട്ടെയെന്നും എംഎ ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തിൽ രാഷ്‌ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നേരത്തെ വ്യക്‌തമാക്കിയിരുന്നു. നിലപാട് തങ്ങൾക്ക് അനുകൂലമാക്കാൻ പലരും ശ്രമിക്കുകയാണെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാട് തൃപ്‌തികരമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Also Read: നിയമസഭാ തിരഞ്ഞെടുപ്പ്: വേങ്ങരയിൽ റെക്കോർഡ് ഭൂരിപക്ഷം നേടും; കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE