നിയമസഭാ തിരഞ്ഞെടുപ്പ്: വേങ്ങരയിൽ റെക്കോർഡ് ഭൂരിപക്ഷം നേടും; കുഞ്ഞാലിക്കുട്ടി

By Team Member, Malabar News
pk kunhalikkutty
പികെ കുഞ്ഞാലിക്കുട്ടി
Ajwa Travels

മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വേങ്ങരയിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല യുഡിഎഫ് തൂത്തുവാരുമെന്നും, മണ്ഡലത്തിൽ വികസനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിവെക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കൂടാതെ ഇപ്പോൾ പുറത്തുവരുന്ന സർവേകളിൽ ആളുകൾക്ക് വിശ്വാസമില്ലെന്നും സംസ്‌ഥാനത്ത് യുഡിഎഫ് ഇത്തവണ അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌ഥാനാർഥി നിർണയത്തിന് ശേഷമുള്ള അഭിപ്രായ സർവേകളിൽ മാറ്റം ഉണ്ടാകുമെന്നും, അതിനാൽ തന്നെ വരും ദിവസങ്ങളിൽ പുറത്തുവരുന്ന സർവേകൾ യുഡിഎഫിന് അനുകൂലമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also : ദേശീയപാത വികസനം; സർവീസ് റോഡില്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE