വി മുരളീധരന്റെ പ്രസ്‌താവനക്കെതിരെ പിഡിപി നേതാവ് മഅദ്‌നി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅദ്‌നി. മഅദ്‌നി ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ടെന്ന മുരളീധരന്റെ പ്രസ്‌താവനയ്‌ക്ക്‌ എതിരെയാണ് പ്രതികരണം. താൻ ഏത് കേസിലാണ് ശിക്ഷിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്‌തമാക്കണമെന്ന് മഅദ്‌നി ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

ഇരിക്കുന്ന പദവിയോട് മുരളീധരൻ നീതി പുലർത്തണമെന്നും മഅദ്‌നി ആവശ്യപ്പെട്ടു. നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തിയപ്പോളാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പിഡിപി നേതാവ് മഅദ്‌നിക്കെതിരെ വിമർശനം ഉയർത്തിയത്.

‘ബിഷപ്പ് മുസ്‌ലിം സംഘടനകളെ അടച്ചാക്ഷേപിച്ചിട്ടില്ല. അതിന്റെ പേരിൽ എന്തിനാണ് മുസ്‌ലിം സംഘടനകൾ പ്രകടനം നടത്തുന്നത്. അബ്‌ദുൾ നാസർ മഅദ്‌നിയെ തെളിവിന്റെ അടിസ്‌ഥാനത്തിൽ ശിക്ഷിച്ചപ്പോൾ അയാളെ പുറത്തുവിടണമെന്ന് പ്രമേയം പാസാക്കിയ നിയമസഭയാണ് ഇവിടെയുള്ളത്’- എന്നായിരുന്നു വി മുരളീധരന്റെ പ്രസ്‌താവന.

അബ്‌ദുൾ നാസർ മഅദ്‌നിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്-

‘കേന്ദ്രമന്ത്രിക്കും കുറച്ചു പരിസരബോധവും നിയമ വിവരവുമൊക്കെ ആകാവുന്നതാണ്….ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത്? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ് മാന്യൻമാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അൽപമെങ്കിലും നീതി കാട്ടലാകാമല്ലോ?…’

Also Read: ബിജെപി നേതാവ് എഎം സന്തോഷ് കുമാർ കേരളാ കോൺഗ്രസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE