നമ്പി നാരായണനായി മാധവൻ; സാന്നിധ്യമായി സൂര്യയും ഷാരൂഖും; കാണാം ‘റോക്കട്രി’ ട്രെയ്‌ലർ

By Staff Reporter, Malabar News
Rocketry
Ajwa Travels

ആർ മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘റോക്കട്രി ദി നമ്പി എഫക്‌ട്‘ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, ഇംഗ്‌ളീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്‌പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഐഎസ്ആർഒ ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മാധവൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ആദ്യമായാണ് മാധവൻ സംവിധാന രംഗത്തേക്ക് ഇറങ്ങുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്‌ജറ്റെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആയിരിക്കും എത്തുക. ട്രെയ്‌ലറിലെ ഇരുവരുടെയും സാന്നിധ്യം ആരാധകരിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്.


മാധവന്റെ ട്രൈ കളർ ഫിലിംസും ഡോക്‌ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങുകയായിരുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമ ലോകം നോക്കികാണുന്നത്.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ വൈറലായിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. പതിനഞ്ച് വർഷത്തിന് ശേഷമാണ് ഇരുവരും സിനിമയിൽ വീണ്ടും ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read Also: കുഞ്ചാക്കോ ബോബനും ‘മോഹന്‍കുമാര്‍ ഫാന്‍സി’നുമെതിരെ നിയമ നടപടിയുമായി രാഹുൽ ഈശ്വര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE