കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; ലോക്ക്‌ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര

By Syndicated , Malabar News
Uddhav-Thackeray
Ajwa Travels

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര സര്‍ക്കാര്‍. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ നിശ്‌ചിത സമയത്തേക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

സംസ്‌ഥാനത്തെ ജില്ലകളെ അഞ്ച് തലങ്ങളായി തരം തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റിവിറ്റി നിരക്കും ചികിൽസാ സൗകര്യങ്ങളുടെ ലഭ്യതയും പരിഗണിച്ചാണ് ഓരോ ജില്ലകളിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്.

ലെവല്‍ 1ലുള്ള ജില്ലകളില്‍ മാളുകള്‍, റസ്‌റ്റോറന്റുകള്‍, സിനിമ തിയറ്ററുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ തുറക്കാന്‍ അനുമതിയുണ്ട്. ലെവല്‍ 2,3 എന്നീ വിഭാഗത്തിൽ നിയന്ത്രണങ്ങളോടെ ഇവ തുറന്നു പ്രവർത്തിക്കാം. അതേസമയം ലെവല്‍ 4ലും 5ലുമുള്ള ജില്ലകളില്‍ നിലവിലെ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങള്‍ തുടരും

Read also: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE