നിയമസഭാ തിരഞ്ഞെടുപ്പ്, വനിതകള്‍ക്ക് കൂടുതൽ പരിഗണന വേണമെന്ന് മഹിളാ കോണ്‍ഗ്രസ്

By Syndicated , Malabar News
lathika-subhash
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക്  പരിഗണ നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ ലതികാ സുഭാഷ്. മുന്നണിയില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നതില്‍ ഇരുപത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക്  വിട്ടുനല്‍കണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്‍ത്രീകള്‍ക്ക് നല്‍കണമെന്നും ഇതില്‍ വിജയ സാധ്യത ഉള്ളവയില്‍ മുന്‍ഗണന വേണമെന്നും ലതിക സുഭാഷ് ആവശ്യപ്പെട്ടു.

2016ല്‍ അഞ്ചു വനിതകള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചത്. എന്നാല്‍ ഇത്തവണ  വര്‍ഷങ്ങളായി അവസരം ലഭിക്കാത്തവര്‍ക്കും, യുവതികള്‍ക്കും പ്രത്യേക പരിഗണന മഹിളാ കോൺഗ്രസ് ലക്ഷ്യമിടുന്നു. ഇക്കുറി ജയസാധ്യതയുള്ള സീറ്റുകള്‍ ഉറപ്പാക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതാ സ്‌ഥാനാര്‍ഥികള്‍ക്ക് ലഭിച്ച  സ്വീകാര്യത  ചൂണ്ടിക്കാട്ടിയാണ് മഹിളാ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

Read also: പിസി ജോര്‍ജിന് സ്വതന്ത്രനായി മല്‍സരിക്കാം, പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല; പിജെ ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE