ഡിജിപി ഓഫിസിലേക്കുള്ള മഹിളാ കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം

By Staff Reporter, Malabar News
mahila-congress-silver-line
Ajwa Travels

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരങ്ങളിൽ സ്‌ത്രീകൾക്കെതിരെ പോലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഓഫിസിന് മുന്നിൽ തടിച്ചു കൂടിയിരിക്കുകയാണ്.

പോലീസും മഹിളാ കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതാ പോലീസുകാർ ഉൾപ്പടെ പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ബാരിക്കേഡ് ഉപയോ​ഗിച്ച് പ്രവർത്തകരെ തടഞ്ഞു നിർത്തിയിരിക്കുകയാണ്. അതേസമയം, സിൽവർ ലൈനുമായി ബന്ധപ്പെട്ട് തിരൂരും ചോറ്റാനിക്കരയിലും സമരക്കാർ പ്രതിഷേധം തുടരുകയാണ്.

പെൺകുട്ടികളെയും കൊച്ചുകുട്ടികളെയും ആക്രമിച്ച പോലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രം​ഗത്തെത്തിയിരുന്നു. കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്ന കോട്ടയം മാടപ്പള്ളിയിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേ​ഹം.

Read Also: ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE