മലബാർ എൻആർഐ മീറ്റ് ഇന്ന് ചങ്ങരംകുളത്ത്; മന്ത്രി അബ്‌ദുറഹ്‌മാൻ ഉൽഘാടനം നിർവഹിക്കും

കൂടുതൽ തൊഴിലവസരങ്ങൾ, അനുയോജ്യമായ സംരംഭങ്ങൾ, വൃത്തിയും സൗന്ദര്യവുമുള്ള പരിസ്‌ഥിതി, കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായി നടത്തുന്ന 'മലബാർ എൻആർഐ മീറ്റ്' ഫ്രണ്ട് ലൈൻ ഗ്രൂപ്പ്, നോർക്ക റൂട്ട്സുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

By Central Desk, Malabar News
Malabar NRI Meet _ Minister V Abdurahiman
(Image Credit: Facebook / V Abdurahiman)
Ajwa Travels

മലപ്പുറം: ജില്ലയിലെ ചങ്ങരംകുളത്ത് ഇന്ന് 3 മണിക്ക് ആരംഭിക്കുന്ന മലബാർ എൻആർഐ മീറ്റ് (Malabar NRI Meet) സ്‌പോർട്‌സ് റെയിൽവേ മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉൽഘാടനം ചെയ്യും.

മലബാർ മേഖലയിലെ ഗ്രാമങ്ങളെ ശാക്‌തീകരിക്കുന്നതിനും നാടിനുവേണ്ടി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള പ്രവാസികളെ ഒരുമിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന ‘എൻആർഐ മീറ്റ്’ ഫ്രണ്ട് ലൈൻ ഗ്രൂപ്പാണ് സംഘടിപ്പിക്കുന്നത്.

നോർക്ക റൂട്ട്സുമായി സഹകരിച്ചു നടത്തുന്ന മീറ്റിൽ പൊന്നാനി എംൽഎ പി നന്ദകുമാർ അധ്യക്ഷത വഹിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളിലൂടെ മലബാർ മേഖലയുടെ ക്ഷേമം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മേഖലയിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കും.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക വഴി മികച്ച ജീവിത സാഹചര്യങ്ങളിലേക്ക് മലബാറിനെ ഉയർത്തികൊണ്ടുവരാനും, വൃത്തിയും സൗന്ദര്യവുമുള്ള പരിസ്‌ഥിതി സൃഷ്‌ടിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചു നടപ്പിലാക്കുക എന്നതാണ് മീറ്റിന്റെ പ്രഥമ ലക്ഷ്യം. അനുബന്ധമായി ആരംഭിക്കുന്ന സംരംഭങ്ങളിലേക്ക് പ്രവാസികളെ ഉൾപ്പെടുത്തുന്നതിനും മലബാർ എൻആർഐ മീറ്റ് വേദിയാകും.

ഇന്ന് 3 മണിക്ക് ചങ്ങരംകുളം എഫ്‌എൽജി കൺവെൻഷൻ സെന്ററിൽ ഉൽഘാടനം നടക്കുന്ന ചടങ്ങിൽ മന്ത്രി അബ്‌ദുറഹ്‌മാൻ, എംൽഎ പി നന്ദകുമാർ എന്നിവരെ കൂടാതെ എംൽഎമാരായ കെകെ ആബിദ് ഹുസൈൻ തങ്ങൾ, ഇടി ടൈസൺ മാസ്‌റ്റർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, മുൻ എംഎൽഎ കെവി അബ്‌ദുൽഖാദർ, ഡോ. സരിൻ, ഫുട്ബോൾ താരം ശ്രീ ഐഎം വിജയൻ, കല്യാൺ ഗ്രൂപ്പ് സാരഥികളായ കല്യാണരാമൻ, പട്ടാഭിരാമൻ തുടങ്ങി രാഷ്‌ട്രീയ കലാ കായിക സാംസ്‌കാരിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുക്കും.

MOST READ| പ്രായത്തെ വെല്ലുവിളിച്ച് ‘ഇലീൻ’; 60ആം വയസിൽ ബോഡി ബിൽഡർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE