അമേരിക്കയിൽ മലയാളിയെ വെടിവെച്ച് കൊന്ന സംഭവം; 15കാരൻ പിടിയിൽ

By News Desk, Malabar News
Gun_Licence
Representational Image
Ajwa Travels

മസ്‌കിറ്റ്: അമേരിക്കയിലെ ഡാലസിൽ മലയാളിയായ കടയുടമയെ വെടിവെച്ച് കൊന്ന കേസിൽ 15 വയസുകാരനെ പോലീസ് പിടികൂടി. മോഷണശ്രമത്തിനിടെ ആയിരുന്നു കൊലപാതകം. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്‌ളൈ സ്‌റ്റോർ നടത്തിയിരുന്ന മലയാളിയായ സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ ഒരു മണിയോടെ കടയിൽ അതിക്രമിച്ച് കയറിയ 15കാരൻ മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് സജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005ൽ കുവൈറ്റിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ് ഇദ്ദേഹം. ഡാലസ് പ്രസ്‌ബിറ്റിരിയൻ ഹോസ്‌പിറ്റലിലെ നഴ്‌സ്‌ മിനി സജിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.

Also Read: മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‍പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE