ബംഗാളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മമത ബാനർജി

By Staff Reporter, Malabar News
Mamata Banarjee against Amit Sha
Ajwa Travels

കൊൽക്കത്ത: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി മുഖ്യമന്ത്രി മമത ബാനർജി. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും തൽക്കാലത്തേക്ക് ലോക്കൽ ട്രെയിനുകൾ നിർത്തിവെക്കും. സംസ്‌ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

വിമാനത്താവള അധികൃതരോട് ക്വാറന്റെയ്ൻ സൗകര്യം വിപുലപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ല. അടിയന്തരവും അത്യാവശ്യവുമായ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും.

തിരഞ്ഞെടുപ്പ് വേളയിൽ കോവിഡ് കേസുകളുടെ വ്യാപനമുണ്ടായ സാഹചര്യത്തിൽ മഹാമാരി നിയന്ത്രണമായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് മമത വ്യക്‌തമാക്കുന്നു.

സംസ്‌ഥാനത്തെ കോവിഡ് പരിശോധനകൾ സംബന്ധിച്ചും വാക്‌സിൻ സ്‌ഥിതിഗതികളെക്കുറിച്ചും പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയതായി മമത സത്യപ്രതിജ്‌ഞക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ്, ഓക്‌സിജൻ, വാക്‌സിനേഷൻ തുടങ്ങിയവയിൽ സുതാര്യമായ നയം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഐ‌ഡി‌ബി‌ഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറും; ഓഹരി വിറ്റഴിക്കലിനും കേന്ദ്രത്തിന്റെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE