നേതാജിയുടെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് മമത

By News Bureau, Malabar News
Mamta banaji
Ajwa Travels

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത് ദേശീയ നേതാവിന് ആദരാഞ്‌ജലികൾ അർപ്പിക്കാൻ രാജ്യത്തെ മുഴുവൻ പൗരൻമാരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ദേശ നായകൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്‌ജലികൾ അർപ്പിക്കുന്നു. ബംഗാളിൽ നിന്നുള്ള അദ്ദേഹത്തിന്റെ ആഗോള ഐക്കൺ ആയുള്ള വളർച്ച സമാനതകളില്ലാത്തതാണ്,’ മമത ബാനർജി ട്വീറ്റ് ചെയ്‌തു.

രാജ്യസ്‌നേഹം, ധൈര്യം, നേതൃപാടവം, ഐക്യം, സാഹോദര്യം എന്നിവയുടെ പ്രതിരൂപമാണ് നേതാജിയെന്നും വരും തലമുറകൾക്ക് അദ്ദേഹം എപ്പോഴും വലിയ പ്രചോദനമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേതാജിയുടെ ജൻമദിനം സംസ്‌ഥാനത്തുടനീളം പ്രോട്ടോക്കോളുകൾ പാലിച്ച് ഉചിതമായ രീതിയിൽ ആഘോഷിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ ദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നും കൂട്ടിച്ചേർത്തു.

‘ദേശീയ നേതാവിന് ആദരാഞ്‌ജലികൾ അർപ്പിക്കാൻ രാജ്യത്തെ മുഴുവൻ പേരെയും അനുവദിക്കുന്നതിനായി നേതാജിയുടെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ഞങ്ങൾ വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു,’ മുഖ്യമന്ത്രി അവർ ട്വീറ്റ് ചെയ്‌തു.

ഈ വർഷത്തെ റിപ്പബ്ളിക് ദിന പരേഡിൽ നേതാജിയെക്കുറിച്ചുള്ള ഒരു ടാബ്ളോ പ്രദർശിപ്പിക്കുമെന്നും ബംഗാളിൽ നിന്നുള്ള മറ്റ് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read: ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; അന്വേഷണം കേരളത്തിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE