ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പ്രതിമ സ്‌ഥാപിക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

By News Desk, Malabar News
netaji statue_india gate

ന്യൂഡെൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണകായ പ്രതിമ ഇന്ത്യ ഗേറ്റിൽ സ്‌ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാനൈറ്റിലാണ് പ്രതിമയുടെ നിർമാണം. നേതാജിയുടെ പ്രതിമ സ്‌ഥാപിക്കുന്നത് വരെ അതേസ്‌ഥലത്ത് ഹോളോഗ്രാം പ്രതിമ ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

നേതാജിയുടെ ജൻമവാർഷിക ദിനമായ ജനുവരി 23ന് ഹോളോഗ്രാം പ്രതിമ ജനങ്ങൾക്ക് സമർപ്പിക്കും. ഗ്രാനൈറ്റിൽ 28 അടി ഉയരത്തിലും ആറടി വീതിയിലുമാണ് പൂർണകായ പ്രതിമ നിർമിക്കുന്നത്. ഇതേ സ്‌ഥലത്ത് ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ പ്രതിമയാണ് ഉണ്ടായിരുന്നത്. 1968ൽ ഇത് നീക്കം ചെയ്‌തിരുന്നു.

നേതാജിയുടെ ജൻമദിനമായ ജനുവരി 23 പരാക്രം ദിവസമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ ദിവസം തന്നെ റിപ്പബ്‌ളിക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

Also Read: വാക്‌സിന്‍ സംരക്ഷണം; മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE