‘ഏജന്റ്’ ഷൂട്ടിങ്ങിനായി മമ്മൂട്ടി ഹംഗറിയിൽ

By News Bureau, Malabar News
Mammootty-agent
Ajwa Travels

വൈആര്‍എസിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്‌ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്‘. അഖില്‍ അക്കിനേനി നായകനാകുന്ന ഈ ചിത്രത്തിൽ പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയിലെത്തി.

അഞ്ച് ദിവസത്തെ ഷൂട്ടിങ്ങിനായാണ് താരം ഹംഗറിയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. നടന്റെ ഇൻട്രോ സീൻ ഉൾപ്പടെയുള്ള രംഗങ്ങൾ ഇവിടെ ചിത്രീകരിക്കുമെന്നാണ് വിവരം. ഹംഗറിയിൽ നിന്നുമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

agent

ഇന്ത്യയിൽ കശ്‌മീർ, ഡെൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ചിത്രീകരണം നടക്കുക. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. രാകുൽ ഹെരിയൻ ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു.

Most Read: തണ്ണിമത്തന്‍ കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്‌സുകളിതാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE