മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’; പ്രേക്ഷകപ്രീതി നേടി പുതിയ പോസ്‌റ്റർ

By News Desk, Malabar News

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ പുതിയ പോസ്‌റ്റർ പുറത്ത്. പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അപ്‌ഡേറ്റുകൾ പ്രേക്ഷകർ വളരെ വേഗം തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പോസ്റ്ററിനും കാഴ്‌ചക്കാർ ഏറെയാണ്.

തനി നാടൻ വേഷത്തിൽ ഒരു പഴയ സ്‌കൂട്ടറിൽ പോകുന്ന മമ്മൂട്ടിയാണ് പോസ്‌റ്ററിലെ പ്രധാന ആകർഷണം. മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച പോസ്‌റ്ററിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ഭൂരിഭാഗം പേർക്കും അറിയേണ്ടത് ഒറ്റക്കാര്യമാണ്, എന്നാണ് റിലീസ്? ചിത്രം ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞ വർഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിന്റെ കീഴിൽ മമ്മൂട്ടി തന്നെയാണ് നിർമാണം. ആമേന്‍ മൂവി മൊണാസ്‌ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അമര’ത്തിന് ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എസ് ഹരീഷിന്റെതാണ് രചന.

Most Read: റോഡുകളുടെ ദയനീവസ്‌ഥയിൽ ഇടപെടുമെന്ന് ഗവര്‍ണര്‍; സർക്കാരുമായി വീണ്ടും പോരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE