മണിപ്പൂർ കലാപം; പ്രതിപക്ഷ എംപിമാരുമായി രാഷ്‌ട്രപതി നാളെ കൂടിക്കാഴ്‌ച നടത്തും

മണിപ്പൂരിലെ ആക്രമം ആശങ്കാജനകമാണെന്നും ഇത് പരിഹരിക്കാൻ രാഷ്‌ട്രപതിയുടെ ഇടപെടലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

By Trainee Reporter, Malabar News
Draupadi Murmu
Ajwa Travels

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നാളെ പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്‌ച നടത്തും. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ അഭ്യർഥന രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. മണിപ്പൂരിലെ ആക്രമം ആശങ്കാജനകമാണെന്നും ഇത് പരിഹരിക്കാൻ രാഷ്‌ട്രപതിയുടെ ഇടപെടലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

മണിപ്പൂരിലെ അക്രമങ്ങളെ കുറിച്ച് സമഗ്രമായ ചർച്ച വേണമെന്ന് ജൂലൈ 20ന് വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്‌റ്റ് 8, 9 തീയതികളിൽ ലോക്‌സഭാ ചർച്ച ചെയ്യും. പത്തിന് പ്രധാനമന്ത്രി മറുപടി പറയും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Most Read| അവാർഡ് നിർണയ വിവാദം; രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമെന്ന് മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE