‘മസ്‍താൻ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറക്കി; സൈനു ചാവക്കാടന്റെ സംവിധാന സംരംഭം

By Siva Prasad, Special Correspondent (Film)
  • Follow author on
Masthaan Malayalam Movie

കടൽ പറഞ്ഞ കഥ, ആൾക്കൂട്ടത്തിൽ ഒരുവൻ, ഇക്കാക്ക എന്നീ സിനിമകൾക്ക് ശേഷം സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന മസ്‍താൻ സിനിമയുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി.

ഹൈ ഹോപ്‌സ്‌ ഫിലിം ഫാക്‌ടറി, ഹൈസീസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, വിഷ്‌ണു വിഎസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.

നിത്യജീവിതത്തിൽ നാം കണ്ടില്ലെന്ന് നടിക്കുന്ന പലതും, നഷ്‌ടപ്പെടുത്തുന്നത് വരുംതലമുറയുടെ അവകാശം കൂടിയാണെന്ന് വിളിച്ചു പറയുന്ന മസ്‍താൻ ചാലക്കുടിയുടെ പശ്‌ചാത്തലത്തിൽ ചിത്രീകരണം നടത്തുന്ന സിനിമയാണ്. ഓട്ടോ തൊഴിലാളിയായ ചെറുപ്പക്കാരന്റെയും സുഹൃത്തുക്കളുടെയും ജീവിതമാണ് മസ്‍താൻ മുന്നോട്ടുവെക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അപ്പു വൈപ്പിനാണ്.

ഇതേ കൂട്ടുകെട്ടിൽ നിന്ന് മറ്റൊരു സിനിമ കൂടി ഈ വർഷമുണ്ടാകും. ബിന്ദു എൻകെ പയ്യന്നൂർ, സലേഷ് ശങ്കർ എന്നിവർ കഥയും തിരക്കഥയും എഴുതിയ പുതിയ ചിത്രത്തിന്റെ ടൈറ്റിൽലോഞ്ച് 2021 ഓഗസ്‌റ്റ് 17ന് (ചിങ്ങം ഒന്നിന്) എറണാകുളത്ത് വെച്ച് നടക്കും.

Masthaan Malayalam Movie

ഇരുചിത്രങ്ങളിലും മലയാള പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അഭിനയിക്കുമെന്ന് നിർമാതാക്കൾ പറഞ്ഞു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല. ഷിജു, ജിജോ ഭാവചിത്ര എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

എഡിറ്റർ – ഷാൻ ആഷിഫ്, പ്രൊജക്‌ട് ഡിസൈനർ – ബോണി അസ്സനാർ, പ്രൊഡക്ഷൻ കൺട്രോളർ – ഷജീർ അഴീക്കോട്, സംഗീതം – പ്രദീപ് ബാബു & ഭിമൽ പങ്കജ്, കലാ സംവിധാനം – ഷറീഫ്, വസ്‌ത്രാലങ്കാരം – ബിന്ദു എൻകെ പയ്യന്നൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പി ശിവപ്രസാദ് ആണ് മസ്‍താൻ മീഡിയാ പബ്ളിസിറ്റി ചുമതല നിർവഹിക്കുന്നത്.

Most Read: പശുക്കൾക്കുള്ള കരുതൽ സ്‌ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നുണ്ടോ?; ഗുജറാത്ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE