‘മാതംഗി’; ശ്വേത മേനോന്‍ മുഖ്യ വേഷത്തിൽ, ചിത്രീകരണം പുരോഗമിക്കുന്നു

By News Bureau, Malabar News
swetha menon-mathangi movie
Ajwa Travels

ശ്വേത മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘മാതംഗി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഋഷിപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം തികച്ചും ഗ്രാമീണ പശ്‌ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

ഭക്‌തിയും വിശ്വാസവും വ്യക്‌തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രം തമിഴിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

mathangi movie

വിഹാന്‍, റിയാസ് ഖാന്‍, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാവിജയന്‍, സുനിത ധന്‍രാജ്, രശ്‌മി ബോബന്‍, പ്രിയങ്ക, കെപി സുരേഷ്‌ കുമാര്‍, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്‌തമായ ഭാവത്തിലും വേഷത്തിലുമാണ് ചിത്രത്തില്‍ ശ്വേത മേനോന്‍ പ്രത്യക്ഷപ്പെടുന്നത്.

mathangi

ഉത്പല്‍ വി നായനാരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഋഷി പ്രസാദിന്റെ വരികൾക്ക് ഈണം പകരുന്നത് സോമസുന്ദരമാണ്. കെഎസ് ചിത്ര, സുജാത മോഹന്‍, രൂപേഷ് എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നു.

Most Read: തണ്ണിമത്തന്‍ കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്‌സുകളിതാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE