എംസി കമറുദ്ദീന്‍ എംഎല്‍എ അറസ്‌റ്റില്‍

By Staff Reporter, Malabar News
malabar image_malabar news
എംസി കമറുദ്ദീൻ എംഎൽഎ
Ajwa Travels

കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന്‍ അറസ്‌റ്റില്‍. 800ഓളം പേരില്‍ നിന്നായി 150 കോടി രൂപ സമാഹരിച്ച് തിരിച്ചുനല്‍കാതെ തട്ടിപ്പ് നടത്തിയ കേസിലാണ് എംഎല്‍എയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.

Related News: ചോദ്യം ചെയ്യല്‍ തുടരുന്നു; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് ഉടന്‍

കമറുദ്ദീനെ ഇന്ന് രാവിലെ 10 മണി മുതല്‍ എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്‌തു വരികയായിരുന്നു. നിക്ഷേപ തട്ടിപ്പിന്‍ കമറുദ്ദീന്റെ പങ്ക് സംബന്ധിച്ച് വ്യക്‌തമായ തെളിവുണ്ടെന്ന് എ എസ് പി നേരത്തെ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഉദുമയും കാസറഗോഡും ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ കമറുദ്ദീനെതിരെ പരാതികളുമായി വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE