രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഇറക്കുമതിക്ക് ഒരുങ്ങി കേന്ദ്രം

By Staff Reporter, Malabar News
medical-oxygen
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുന്നു. രോഗവ്യാപനം തീവ്രമായ സംസ്‌ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചു.

മെഡിക്കല്‍ ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഡെല്‍ഹി, മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

മുംബൈയില്‍ ജംബോ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില 250 രൂപയില്‍ നിന്നും 900 ആയി ഉയര്‍ന്നു. സമാനമായി മറ്റു സംസ്‌ഥാനങ്ങളിലും വിലയില്‍ വലിയ വര്‍ധനവ് ഉണ്ടയായിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി 500,00 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.

ആരോഗ്യ-വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്‌തമായാണ് നീക്കങ്ങള്‍ നടത്തുന്നത്. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ അഭ്യർഥന മാനിച്ച് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ക്രായോജെനിക് ടാങ്കറുകള്‍ ട്രെയിനുകളില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. റെംഡെസിവിര്‍, കോവിഡ് വാക്‌സിന്‍ എന്നിവക്കും കടുത്ത ദൗര്‍ലഭ്യം നേരിടുന്നുണ്ട്.

കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയില്‍ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആവശ്യത്തിനനുസരിച്ച് വാക്‌സിനുകള്‍ ലഭിക്കാത്തത് കടുത്ത വെല്ലുവിളിയാണെന്നും നവീന്‍ പട്‌നായിക് കത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ സംസ്‌ഥാനങ്ങൾ സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Read Also: കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE