‘ബ്രോ ഡാഡി’യിലെ ‘അന്നമ്മ’; മീനയുടെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

By News Bureau, Malabar News
bro daddy-meena-character poster
Ajwa Travels

‘ലൂസിഫറി’ന് ശേഷം മോഹൻലാലിലെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോ ഡാഡി’യുടെ പുതിയ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്. സിനിമയിലെ മീനയുടെ ക്യാരക്‌ടർ പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

‘അന്നമ്മ’ എന്ന കഥാപാത്രമായാണ് മീന ചിത്രത്തിൽ എത്തുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് അന്നമ്മ. പൃഥ്വിരാജ് അടക്കമുള്ളവർ പോസ്‌റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഒരു എന്റർടൈനർ- ഫാമലി ഡ്രാമയാണ്. ഡിസ്‍നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെ ‘ബ്രോ ഡാഡി’ വൈകാതെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ മകനായാകും താരം എത്തുക.

ശ്രീജിത്ത്, ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരിക്കഥ ഒരുക്കിയത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍.

bro daddy_teaser

കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയും അണിനിരക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ.

Most Read: കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; ഐ-ലീഗ് നിര്‍ത്തിവെച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE