ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമം തള്ളിക്കളയണമെന്ന് എംഎ ബേബി

By Staff Reporter, Malabar News
MA-Baby
Ajwa Travels

തിരുവനന്തപുരം: മത ന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്‌ലിങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം തെറ്റെന്ന് മുതിർന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുമെന്ന മന്ത്രി എംവി ഗോവിന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ടാണ് എംഎം ബേബിയുടെ പ്രതികരണം.

വിഷയത്തിൽ വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദന്റെ നിലപാട് തള്ളിയിരുന്നു. ഹൈക്കോടതി വിധിയുടെ വിവിധ വശങ്ങൾ പഠിച്ചതിന് ശേഷം തീരുമാനമെടുക്കും എന്നായിരുന്നു മുഖ്യമന്ത്രി വ്യക്‌തമാക്കിയത്.

ഹൈക്കോടതി വിധിക്ക് പിന്നാലെ പാർട്ടിയിലും, മുന്നണിയിലും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് പുറത്തുവന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ഐഎൻഎല്ലും കേരള കോൺഗ്രസ് എമ്മും വ്യത്യസ്‍ത അഭിപ്രായങ്ങളാണ് ഇതിൽ പ്രകടിപ്പിച്ചത്. സിപിഎമ്മിലും സമാന സാഹചര്യമാണുള്ളത്.

Read Also: പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE