പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി

By Syndicated , Malabar News
Kodakara hawala case; The CM said that 20 people have been arrested so far
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തി പ്രചരണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അത് ശരിയായ രീതിയിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ മുന്നോട്ടുവരാൻ എല്ലാവരും സന്നദ്ധരാകണം. എല്ലാത്തിനോടും അസഹിഷ്‌ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാർ സാധാരണയായി സ്വീകരിച്ചു വരാറുള്ളത്. പൃഥ്വിരാജിനെതിരെയും അവർ അതേ അസഹിഷ്‌ണുത കാണിച്ചു. അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ല; മുഖ്യമന്ത്രി പറഞ്ഞു.

അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് എക്കാലവും നിൽക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നയങ്ങള്‍ ജനവിരുദ്ധമെന്ന് പ്രതികരിച്ച പൃഥ്വിരാജിനെതിരെ കടുത്ത സൈബർ ആക്രമണമാണ് സംഘപരിവാർ സംഘടനകൾ അഴിച്ചു വിട്ടത്. ഇതിനെതിരെയാണ് മുഖ്യമന്ത്രിയും രംഗത്ത് വന്നിരിക്കുന്നത്.

Read also: മുംബൈയിൽ 100 കടന്ന് പെട്രോൾ വില; അടുത്തത് കേരളമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE