മിഷൻ സാഗർ; ഐഎൻഎസ് ഐരാവത് തായ്‌ലൻഡിൽ

By Staff Reporter, Malabar News
INS-AIRAVAT
Ajwa Travels

ബാങ്കോക്ക്: മിഷൻ സാഗറിന്റെ ഭാഗമായി ഐഎൻഎസ് ഐരാവത് വെള്ളിയാഴ്‌ച കോവിഡ് ദുരിതാശ്വാസ സാമഗ്രികളുമായി തായ്‌ലൻഡിലെ സത്താഹിപ് തുറമുഖത്തെത്തി. തായ്‌ലൻഡ് സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ 300 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ കപ്പൽ മുഖേന രാജ്യത്ത് എത്തിച്ചു.

തായ്‌ലൻഡിൽ എത്തുന്നതിന് മുൻപ് കപ്പൽ ഇന്തോനേഷ്യയിലും വിയറ്റ്നാമിലും കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് നൽകിയിരുന്നു. മിഷൻ സാഗർ (സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് ഫോർ ഓൾ ഇൻ ദി റീജിയൺ) എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ നാവികസേന മേഖലയിലെ രാജ്യങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കുന്നത്.

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനുള്ള ചുമതല ഐഎൻഎസ് ഐരാവതിന് തന്നെയാണ്. വിശാഖപട്ടണം ആസ്‌ഥാനമായുള്ള കിഴക്കൻ നാവിക കമാൻഡിന് കീഴിൽ തദ്ദേശീയമായി നിർമിച്ച കപ്പലാണ് ഐഎൻഎസ് ഐരാവത്.

Read Also: കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് എകെ ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE