അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 10,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മിതാലി

By Staff Reporter, Malabar News
mithali-raj
Ajwa Travels

ലഖ്‌നൗ: അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച് തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ് താരം. ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മിതാലി രാജ്.

ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ന് നടന്ന മൂന്നാം ഏകദിനത്തിനിടെയാണ് മിതാലി രാജ് ഈ ചരിത്രനേട്ടം കുറിച്ചത്. 36 റണ്‍സ് നേടി കളിയിൽ നിന്നും പുറത്തായെങ്കിലും തിളക്കമാർന്ന നേട്ടം താരത്തിന് സ്വന്തം.

2016ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ളണ്ട് താരം ഷാർലറ്റ് എഡ്വേർഡ് മാത്രമാണ് ഇനി താരത്തിന് മുന്നിലുള്ളത്. 10,273 റൺസിന്റെ റെക്കോർഡാണ് എഡ്വേർഡ് കുറിച്ചത്. ഇപ്പോൾ 10,001 റൺസ് സ്വന്തമാക്കിയ മിതാലി ഏറെ വൈകാതെ എഡ്വേർഡിനെ മറികടന്ന് ഒന്നാമത് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

1999ലാണ് മിതാലി തന്റെ അരങ്ങേറ്റം കുറിച്ചത്. 75 അര്‍ധ ശതകങ്ങളും 8 ശതകങ്ങളും താരം ഇതുവരെ നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 20 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള താരമാണ് മിതാലി. 10 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്നായി 663 റൺസ് മിതാലി നേടിയിട്ടുണ്ട്. 214 ആണ് താരത്തിന്റെ ഉയർന്ന സ്‌കോർ. കൂടാതെ 212 ഏകദിനങ്ങളിൽ നിന്ന് 6938 റൺസും 89 ട്വൻറി-20യിൽ നിന്ന് 2364 റൺസും മിതാലിയുടെ ബാറ്റിൽ നിന്നും പിറന്നു.

Read Also: മമതക്കെതിരായ ആക്രമണം ആസൂത്രിതം; അന്വേഷണം ആവശ്യപ്പെട്ട് സൗഗത റോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE