കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തണം; ഹരിയാന

By Trainee Reporter, Malabar News
Covid-vaccine_2020-Nov-24
Representational Image
Ajwa Travels

ചണ്ഡീഗഢ്: കോവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള മുൻഗണനാ പട്ടികയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള പൊതുപ്രവർത്തകരെ പരിഗണിക്കണമെന്ന ആവശ്യവുമായി ഹരിയാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു.

കോവിഡിനെതിരെയുള്ള പോരാട്ടം നയിക്കുന്ന ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും പുറമെ ജോലിയുടെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ഇടപഴുകുന്ന പൊതുപ്രവർത്തകരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ഹരിയാന സർക്കാർ ശുപാർശ ചെയ്‌തത്‌.

കോവിഡ് രോഗം പിടികൂടാൻ സാധ്യതയുള്ള പോലീസ്, തദ്ദേശ സ്‌ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികൾ, നിയമനിർമാതാക്കൾ തുടങ്ങി മുഴുവൻ പൊതുജന സേവകരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പടുത്തണമെന്നാണ് കേന്ദ്രത്തോട് ഹരിയാന ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻഗണനാ ഗ്രൂപ്പുകൾ ക്രമീകരിക്കാനും വാക്‌സിൻ നൽകാനുള്ള പരിശീലനവും വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനങ്ങളും തുടങ്ങി എല്ലാ ക്രമീകരണങ്ങളും സർക്കാർ ആരംഭിച്ചുവെന്നും അനിൽ വിജ് പറഞ്ഞു.

ആദ്യഘട്ട വാക്‌സിൻ കുത്തിവെപ്പിനുള്ള മുൻഗണനാ പട്ടിക സമർപ്പിക്കാൻ എല്ലാ സംസ്‌ഥാനങ്ങളോടും കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Read also: ലാലുപ്രസാദ് യാദവിന്റെ സ്‌ഥിതി ഗുരുതരം; വൃക്കയുടെ പ്രവര്‍ത്തനം നിലച്ചേക്കാമെന്ന് ഡോക്‌ടര്‍മാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE