ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ട്; മുല്ലപ്പെരിയാർ തുറക്കേണ്ടത് തമിഴ്‌നാട് – മന്ത്രി എം.എം മണി

By Desk Reporter, Malabar News
MM Mani aganist pj joseph
Ajwa Travels
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ജലനിരപ്പുയരുന്നതിലെ ആശങ്ക  കേരളം തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിന്‍റെ നിയന്ത്രണം തമിഴ്നാടിനാണ്. ഒപ്പം സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അണക്കെട്ടില്‍ ഇന്നലെ  ജലനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍  തന്നെ  ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദേശവും നല്‍കും. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE