പണവും സ്വാധീനവും വിജയിച്ചു; പോരാട്ടം തുടരുമെന്ന് സിസ്‌റ്റർ അനുപമ

By Staff Reporter, Malabar News
sister-anupama-on-bishp-franco-case
സിസ്‌റ്റർ അനുപമ
Ajwa Travels

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി കോട്ടയം കുറവിലങ്ങാട് മഠത്തിലെ സിസ്‌റ്റര്‍ അനുപമ. വിശ്വസിക്കാനാവാത്ത വിധിയാണിതെന്ന് സിസ്‌റ്റർ അനുപമ പറഞ്ഞു. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാം എന്നതിന് തെളിവാണ് വിധി. തങ്ങൾ സുരക്ഷിതരല്ലെന്നും കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും സിസ്‌റ്റർ അനുപമ പറഞ്ഞു.

കേസിന്റെ വാദം തുടങ്ങിയതിന് ശേഷം അട്ടിമറിക്കപ്പെട്ടത് തന്നെയാണെന്നും അവർ പറഞ്ഞു. സാധാരണക്കാരായ ഞങ്ങളെ പോലുള്ളവർ കേസിന് പോകരുതെന്നാണ് തോന്നുന്നത്. വിധി പകർപ്പ് കിട്ടിയില്ല. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കാൻ കാരണം പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിലാണ് ഇത് സംഭവിച്ചത്. പോരാട്ടം ഇനിയും തുടരും.

കൂടെ നിന്ന എല്ലാ നല്ലവരായവർക്കും നന്ദി. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. വിധി ഇങ്ങനെ വന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. പോലീസും പ്രോസിക്യൂട്ടറും നല്ല രീതിയിൽ കേസിനെ കണ്ടു, എല്ലാ തെളിവുകളും നൽകിയിരുന്നു. നല്ല രീതിയിൽ കേസ് വാദിച്ചു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ലെന്നും, നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സിസ്‌റ്റര്‍ അനുപമ പറഞ്ഞു.

Read Also: പാർലമെന്റ് ബജറ്റ് സമ്മേളനം 31ന് തുടങ്ങും; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE