ലക്ഷങ്ങൾ തട്ടിയെടുത്തു; വിദേശ വനിത ഡെൽഹിയിൽ പിടിയിലായി

By Trainee Reporter, Malabar News
Malabar News_ MONEY
Representational image
Ajwa Travels

ന്യൂഡെൽഹി: ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ നൈജീരിയക്കാരിയെ മുംബൈ പോലീസ് ഡെൽഹിയിൽ വെച്ച് അറസ്‌റ്റ് ചെയ്‌തു. ജസീന്ത ഒകോനോവോ ഓഫാന (26)യെയാണ് ന്യൂഡെൽഹിയിലെ ഗുരുനാനാക് നഗറിൽ നിന്നും മുംബൈ പോലീസ് പിടികൂടിയത്.

യുവതി ഒന്നിലധികം മൊബൈൽ നമ്പറുകൾ, അന്താരാഷ്‌ട്ര സിം കാർഡുകൾ, എടിഎം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്‌തമായിട്ടുണ്ട്.

റഷ്യയിൽ പൈലറ്റായ താൻ ബ്രിട്ടണിലാണ് താമസമെന്നും പേര് ആൻഡ്രിയ ഒലിവേര എന്നാണെന്നും പറഞ്ഞ് സമൂഹ മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതി പലപ്പോഴായി പണം തട്ടിയെടുത്തുവെന്നാണ് പരാതി. കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ്  നൈജീരിയക്കാരിയും പരാതിക്കാരിയും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് സമ്മാനങ്ങൾ അയക്കുന്നുണ്ടെന്ന് പറഞ്ഞ് അടുപ്പവും വിശ്വാസവും നേടിയശേഷം വിവിധ ബാങ്കുകളിൽ നിന്നായി 17,22,150 രൂപ തട്ടിയെടുത്തെന്നാണ്‌ കേസ്.

Read also: ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 262 പോയിന്റ് ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE