മോൻസൺ മാവുങ്കൽ തട്ടിപ്പ്; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

By Staff Reporter, Malabar News
surendran
Ajwa Travels

തിരുവനന്തപുരം: അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പില്‍  പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിലും, സിവില്‍ സര്‍വീസിലും, പോലീസിലുമുളള ഉന്നതരുടെ സഹായത്തോടെയാണ് മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കേരളാ പോലീസ് അന്വേഷിച്ചത് കൊണ്ട് കേസ് തെളിയാന്‍ പോവുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പും, മുട്ടില്‍ മരംമുറി തട്ടിപ്പുകേസും പോലെ ഈ പുരാവസ്‌തു അഴിമതിയും തേച്ചുമായ്ച്ച് കളയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതിനാല്‍ കേസിന്റെ സമഗ്രമായ അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. ഈ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുൻപില്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Read Also: ഹിന്ദു മതത്തിനെതിരെ പ്രചാരണം; ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE