വര്‍ഷകാല സമ്മേളനം 14ന് തുടങ്ങുന്നു; എംപിമാര്‍ക്കുള്ള കോവിഡ് പരിശോധന ആരംഭിച്ചു

By News Desk, Malabar News
MalabarNews_winter session of parliament
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം 14ന് തുടങ്ങും. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി എം.പിമാര്‍ക്കുള്ള കോവിഡ് പരിശോധന തുടങ്ങി. ആകെയുള്ള എം.പിമാരില്‍ 20 ശതമാനവും 65 വയസ്സിന് മുകളിലായതിനാല്‍ പ്രായാധിക്യമുള്ള പല എം.പിമാരും സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കും.

സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂറിനകം എല്ലാ എം.പിമാരും ആര്‍.ടി – പി.സി.ആര്‍ കോവിഡ് പരിശോധന നടത്തണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സഭ നടപടികളില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റിവ് റിപ്പോര്‍ട്ട് അനിവാര്യമാണ്. എല്ലാ എംപിമാര്‍ക്കും കോവിഡ് പ്രതിരോധ കിറ്റ് നല്‍കും. കോവിഡ് മഹാമാരിക്കിടയില്‍ കനത്ത ആരോഗ്യ സുരക്ഷയോടെയും നിയന്ത്രണങ്ങളോടെയും നടത്തുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള അവസരവും പരിമിതപ്പെടുത്തി. ഏഴ് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 31 പേരാണ് ഇതുവരെ പാര്‍ലമെന്റ് അംഗങ്ങളില്‍ കോവിഡ് രോഗബാധിതര്‍ ആയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എംപി എച്ച്. വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വര്‍ഷകാല സമ്മേളനം.

പാര്‍ലമെന്റിലെ 785 അംഗങ്ങളില്‍ 200 പേരും 85 വയസ്സിന് മുകളില്‍ ഉള്ളവരാണ്. രാജ്യസഭയില്‍ ആകട്ടെ, ആകെയുള്ള 240 എം.പിമാരില്‍ 97 പേരും 65 വയസ്സിന് മുകളിലുള്ളവരാണ്. അതില്‍തന്നെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും അടക്കം 20 പേര്‍ 80 വയസ്സിന് മുകളിലുള്ളവരാണ്. രാജ്യസഭ അംഗങ്ങളുടെ ശരാശരി വയസ്സ് 63.3 ആണ്. ലോക്‌സഭയില്‍ 130 എം.പിമാര്‍ 65 വയസ്സിന് മുകളിലുള്ളവരാണ്.

17 ദിവസം ഒരേ സ്ഥലത്ത് ഒരുമിച്ചിരിക്കുന്നതിലെ ആശങ്ക പ്രായാധിക്യമുള്ള നിരവധി എം.പിമാര്‍ പരസ്യമായി പ്രകടിപ്പിച്ചു. ഈ ദിവസങ്ങളില്‍ എം.പിമാരടക്കം ചുരുങ്ങിയത് 2000 പേരെങ്കിലും പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരേ സമയത്ത് ഉണ്ടാകുമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE