ധാർമികമൂല്യങ്ങളും ഉത്തമ സമൂഹ സൃഷ്‌ടിക്കാവശ്യം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നിര്‍ദ്ധനരായ 25 രോഗികള്‍ക്ക് 75 ലക്ഷം രൂപ ചിലവ് വരുന്ന ചികിൽസ സൗജന്യമാക്കി നടത്തുന്ന ശസ്‌ത്രക്രിയാ പദ്ധതിയാണ് ഗവർണർ ഉൽഘാടനം ചെയ്‌ത 'സേവ് ലങ്ങ്, സേവ് ലൈഫ്'.

By Desk Reporter, Malabar News
Sunrise Hospital's 'Save lung Save life' project
Image by: Satheesh AS

കൊച്ചി: വിദ്യഭ്യാസത്തോടൊപ്പം ധാർമികമൂല്യങ്ങളും ഉത്തമ സമൂഹ സൃഷ്‌ടിക്ക് ആവശ്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റോട്ടറി ക്ളബ് കോഴിക്കോടും സണ്‍റൈസ് ആശുപത്രിയും സംയുക്‌തമായി ആരംഭിച്ച സേവ് ലങ്ങ്, സേവ് ലൈഫ് പദ്ധതി കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് ഗവർണറുടെ വാക്കുകൾ.

Sunrise Hospital's 'Save lung Save life' project Inaugural Function

വിദ്യഭ്യാസത്തോടൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പിന്‍ബലത്തില്‍ നേടുന്ന ധാർമികതയും മൂല്യങ്ങളുമാണ് കോവിഡിന്റെ മൂര്‍ദ്ധന്യ കാലത്ത് ഡോക്‌ടർമാർക്കും, നഴ്‌സുമാര്‍ക്കും മറ്റ് എല്ലാ കോവിഡ് മുന്നണി പോരാളികള്‍ക്കും ഓരോ രോഗിയെയും സ്വന്തം കുടുംബാഗങ്ങളെയെന്ന പോലെ പരിചരിക്കാന്‍ സഹായിച്ചത്., ഗവര്‍ണര്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് രോഗികള്‍ക്കുണ്ടാകുന്ന ന്യുമോണിയ ഫംഗല്‍ ബോള്‍, ബ്ളാക് ഫംഗസ്, നെഞ്ചിലെ പഴുപ്പ് (എമ്പീമ), വിണ്ടുകീറിയ ശ്വാസകോശം (ബ്രോങ്കോ പ്ളൂരല്‍ ഫിസ്‌റ്റുല), ശ്വാസകോശം ബലൂണ്‍ പോലെയാകുന്ന അവസ്‌ഥ (ബുള്ള ബ്രോങ്കിയാക്‌ടസിസ്) തുടങ്ങിയ രോഗം ബാധിച്ച നിര്‍ദ്ധനരായ 25 രോഗികള്‍ക്ക് 75 ലക്ഷം രൂപ ചിലവ് വരുന്ന ചികിൽസ സൗജന്യമാക്കി നടത്തുന്ന ശസ്‌ത്രക്രിയാ പദ്ധതിയാണ് ഗവർണർ ഉൽഘാടനം ചെയ്‌തസേവ് ലങ്ങ്, സേവ് ലൈഫ്.

Sunrise Hospital's 'Save lung Save life' project Inaugural Function
Image by: Satheesh AS

മെഡിക്കല്‍ രംഗത്ത് നേടിയ അറിവിനെ പ്രതിസന്ധി ഘട്ടത്തില്‍ സാമൂഹിക നൻമക്കായി വിനിയോഗിച്ച സണ്‍റൈസ് ആശുപത്രി മാനേജ്‌മെന്റിനെ അഭിനന്ദിക്കുകയും ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തിലുള്ള ശാസ്‌ത്രക്രിയ നടത്തിയ ഡോ.നാസര്‍ യൂസഫിനെ യോഗത്തില്‍ ഗവര്‍ണര്‍ ആദരിക്കുകയും ചെയ്‌തു.

കോഴിക്കോട് റോട്ടറി ക്ളബ് പ്രസിഡണ്ടും തൊറാസിക് ശസ്‌ത്രക്രിയ വിദഗ്‌ധനുമായ ഡോ. നാസർ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇതുവരെ എട്ട് രോഗികള്‍ക്ക് സൗജന്യ ശാസ്‌ത്രക്രിയ നടത്തിയതായി അധികൃതർ പറഞ്ഞു.

Sunrise Hospital's 'Save lung Save life' project Inaugural Function
Image by: Satheesh AS

കോവിഡ് പോലുള്ള അപ്രതീക്ഷിത മാരികളെ നേരിടാന്‍ വ്യക്‌തികളുടെ ഹെല്‍ത്ത് ഡാറ്റ സര്‍ക്കാര്‍ തലത്തില്‍ തയാറാക്കുന്നത് ഗുണം ചെയ്യുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.

സണ്‍റൈസ് ഗ്രൂപ്പ് ഏറ്റെടുത്ത കോഴിക്കോട്ടെ പിവിഎസ് ആശുപത്രിയിലേയ്‌ക്കും സേവ് ലങ്ങ് സേവ് ലൈഫ് പദ്ധതി വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ ആമുഖ പ്രസംഗം നിർവഹിച്ച ആശുപത്രി ചെയര്‍മാന്‍ ഡോ. ഹാഫിസ് റഹ്‌മാൻ പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിൽസ ആരംഭിക്കാന്‍ മടിച്ചു നിന്ന അവസരത്തില്‍ സണ്‍റൈസ് ആശുപത്രിയാണ് ആദ്യമായി കോവിഡ് സെന്റര്‍ തുറന്നതെന്നും കാസര്‍ഗോഡ് ജില്ലയിലെ ആദ്യ കോവിഡ് സെന്റര്‍ തുറന്നത് സണ്‍റൈസ് ഗ്രൂപ്പായിരുന്നുവെന്നും ഹാഫിസ് റഹ്‌മാൻ ചടങ്ങിൽ വ്യക്‌തമാക്കി.

Sunrise Hospital's 'Save lung Save life' project Inaugural Function
Image by: Satheesh AS

ഉമ തോമസ് എംഎല്‍എ, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്‌മാൻ, മാനേജിംഗ് ഡയറക്‌ടർ പര്‍വീണ്‍ ഹഫീസ്, കോഴിക്കോട് റോട്ടറി ചാര്‍ട്ടര്‍ ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Most Read: ആർത്തവം വൈകിപ്പിക്കണോ?; ഈ നാച്വറൽ കാര്യങ്ങൾ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE