കോവിഡ് വാക്‌സിനേഷൻ; രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 75 കോടി കടന്നു

By Team Member, Malabar News
Covid Vaccination

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 75 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 75.89 കോടി ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,15,690 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തതായും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. 

രാജ്യത്തെ 18നും 45നും ഇടയില്‍ പ്രായമുള്ള ആളുകളിൽ 30,62,20,932 പേര്‍ക്ക് ആദ്യ ഡോസും, 4,70,46,927 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്‌തു. കൂടാതെ 1,03,65,064 ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. 86,27,893 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളുടെ കൂട്ടത്തിൽ 1,83,39,480 പേര്‍ ആദ്യ ഡോസ് വാക്‌സിനും, 1,41,57,234 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്ത് കഴിഞ്ഞ 80 ദിവസത്തിനിടയിൽ എല്ലാ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 50,000ത്തിൽ കുറയാതെ പ്രതിദിന കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നുണ്ട്.

Read also: ആഗ്രഹം മാത്രമല്ല സംഭാവന നൽകാൻ കാശും വേണം; യുപി കോൺഗ്രസ് നേതൃത്വം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE