തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു. 63കാരനായ തമ്പിയാണ് കൊല്ലപ്പെട്ടത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൂത്തുകാൽക്കോണം സ്വദേശിനിയായ സുധയെ മകൻ സന്ദീപ് (30) പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. മർദ്ദനം ഇന്നും തുടർന്നു. ബഹളം കേട്ടെത്തിയ സുധയുടെ ബന്ധുവും സമീപവാസിയും കൂടിയായ തമ്പി, സന്ദീപിനെ തടഞ്ഞു. തുടർന്ന് സന്ദീപിനെ തമ്പി മുറിയിൽ പൂട്ടിയിട്ടു.
എന്നാൽ കതക് ചവിട്ടിപ്പൊളിച്ച് പുറത്തിറങ്ങിയ സന്ദീപ് തമ്പിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവ സ്‌ഥലത്തു തന്നെ തമ്പി മരിച്ചു. പോലീസ് സ്‌ഥലത്തെത്തിയിട്ടുണ്ട്.
Most Read: കോട്ടൂരില്‍ പോലീസിനെ ആക്രമിച്ച സംഭവം; ഒന്‍പത് പ്രതികള്‍ കൂടി പിടിയില്‍
































