ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നീക്കം

By News Desk, Malabar News
Lakshadweep Administration
Ajwa Travels

കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാന്‍ നീക്കം. കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് അധികാരപരിധി മാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങി. നീക്കങ്ങള്‍ ആരംഭിച്ചുവെന്നും വിവരം.

ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ നിരവധി കേസുകള്‍ എത്തിയതിനാലാണ് നീക്കമെന്നും റിപ്പോർട്ടുണ്ട്. ഈ വര്‍ഷത്തില്‍ മാത്രം 11 റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ 23 കേസുകളാണ് ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെയും പോലീസിന്റെയും നടപടികള്‍ക്ക് എതിരെ കേരളാ ഹൈക്കോടതിയില്‍ എത്തിയത്.

ഇതിനായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നും സൂചന. ഭൂമി ശാസ്‌ത്രപരമായും ഭാഷാപരമായും കേരളം തന്നെയാണ് ലക്ഷദ്വീപിന് അടുത്ത് നില്‍കുന്നത്. ഭരണഘടന അനുസരിച്ച് പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.

Also Read: അനധികൃത സ്വത്ത് സമ്പാദനം; കെപിസിസി അധ്യക്ഷനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE